സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയവും 25ന് ചാവശേരിയിൽ.

ചാവശേരി: ചാവശേരി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയവും 25ന് ചാവശേരി പി.കെ.കെ.മെമ്മോറിയൽ എൽപി സ്കൂളിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്യും. എം. ബാബുരാജ് അധ്യക്ഷത വഹിക്കും. വിദഗ്ദ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണം ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികളായ എം.ബാബുരാജ്, കെ.പി.സതീഷ് ചന്ദ്രൻ, എം.വി.ഗോവിന്ദൻ എന്നിവർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8547816570, 9446898826 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.