തില്ലങ്കേരി ഗ്രാമ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന് വേണ്ടി നിലവിൽ പഞ്ചായത്ത് പരിധിയിൽ ഉള്ള തരിശു ഭൂമി കൃഷി യോഗ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു ആലോചന യോഗം 03/08/2019 ശനിയാഴ്ച തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.

തില്ലങ്കേരി ഗ്രാമ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന് വേണ്ടി നിലവിൽ പഞ്ചായത്ത് പരിധിയിൽ ഉള്ള തരിശു ഭൂമി കൃഷി യോഗ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു ആലോചന യോഗം 03/08/2019 ശനിയാഴ്ച തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ തരിശ് നിലങ്ങളെയും അവയുടെ ഉടമസ്ഥരെയും കണ്ടെത്തുന്നതിനായി വാർഡ് തലത്തിൽ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനും ആ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറായിട്ടുള്ള സ്ഥലമുടമസ്ഥരെ കൃഷി ചെയ്യിക്കാനും അല്ലാത്തവരുടെ സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ , ഗ്രൂപ്പുകൾ , സന്നദ്ധ സംഘടനകൾ എന്നിവരെ ഉപയോഗിച്ചു കൃഷി ചെയ്യാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ സന്നദ്ധ സംഘടനകളുടെയും പുരുഷ സംഘങ്ങളുടെയും ഒരു യോഗം പഞ്ചായത്ത് തലത്തിൽ ചേരുവാൻ തീരുമാനമായി. ഡിസംബർ 31 ന് മുൻപായി തില്ലങ്കേരിയെ തരിശ് രഹിത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ മികച്ച രീതിയിലുള്ള ചർച്ച കളും അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നു വന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വായനശാല ,സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ , കുടുംബശ്രീ , JLG , സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ തില്ലങ്കേരിയെ പച്ചപ്പ് അണിയിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ആളുകളും മുന്നോട്ടുവന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സുഭാഷ് അധ്യക്ഷത വഹിച്ച യോഗം ഹരിത കേരളം മിഷൻ ജില്ലാകോഡിനേറ്റർ സോമശേഖരൻ ഉൽഘാടനം ചെയ്തു . പരിപാടിയിൽ വൈസ് പ്രസിഡന്റ് സി ഷൈമ മെമ്പർമാരായ പി കെ ശ്രീധരൻ , പി കെ രാജൻ , പി v കാഞ്ചന , കെ കെ പ്രീത, അനീഷ എൻ , എ കെ ശങ്കരൻ , യു സി നാരയണൻ , ജയപ്രകാശ് , പി കെ രവീന്ദ്രൻ ,കെ കെ മോഹനൻ , എം വി ശ്രീധരൻ , കെ കെ മോഹനൻ , വഞ്ചേരി രവീന്ദ്രൻ , ജയരാജൻമാസ്റ്റർ , ലൈജു , രൂപേഷ് ,രമേശൻ, ജോർജ് , മഹേഷ്‌കുമാർ , കൃഷി ഓഫിസർ അനുപമ എന്നിവർ സംസാരിച്ചു .

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.