ഗാനമേളക്കിടെ സംഘർഷം പോലീസ് ലാത്തിവീശിപയ്യന്നൂര്‍ സിഐയുടെ വാഹനം തകര്‍ത്തു.

പയ്യന്നൂര്‍:പയ്യന്നൂര്‍ സിഐ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ത്ത സംഭവത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കേസ്. സിഐ പി.കെ.ധനഞ്ജയ ബാബുവിന്റെ പരാതിയിലാണ് സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വമി ക്ഷേത്രത്തിന് സമീപമാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പോലീസ് വാഹനത്തിന്റെ പിറകിലെ ഗ്ലാസ് തകര്‍ന്നു. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയില്‍ സാങ്കേതിക തടസങ്ങളുണ്ടായതിനെ തുടര്‍ന്ന് ഗാനമേള തടസപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ ചിലര്‍ കയ്യാങ്കളിയുമായെത്തിയപ്പോള്‍ പോലീസിന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. രംഗം ശാന്തമാക്കിയ ശേഷം തിരിച്ച് പോകുകയായിരുന്ന സിഐയും പാര്‍ട്ടിയും സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകില്‍നിന്നാണ് കല്ലേറുണ്ടായത്.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.