കുട്ടികളുടെ മനസിലുണ്ടാകേണ്ടത് ഗാന്ധിജിയുടെ ചിത്രം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

മോഡല്‍ യു പി സ്‌കൂളിന് 1.31 കോടിയുടെ കെട്ടിടം
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രമാണ് ഗാന്ധി ഘാതകരുടെ ചിത്രമല്ല കുട്ടികളുടെ മനസിലുണ്ടാകേണ്ടതെന്നും പരസ്പരം സ്‌നേഹവും ആദരവുമുള്ളവരായി കുട്ടികള്‍ വളരണമെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഗവ. ടി ടി ഐ(മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്നുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചു. ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 1.31 കോടി രൂപയാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇരു നിലകളിലായി 10 ക്ലാസ് മുറികളും ടോയ്‌ലറ്റുകളും നിര്‍മ്മിക്കും. 18 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മേയര്‍ സുമ ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ ബീന, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി പി വേണുഗോപാലന്‍, എ ഇ ഒ കെ വി സുരേന്ദ്രന്‍,  ഹെഡ്മാസ്റ്റര്‍ കെ വി ഹരിദാസന്‍, അധ്യാപകര്‍, പി ടി എ പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.