മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി.

മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികളിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിന്റെ പ്രൊട്ടക്ഷൻ വാൾ സമീപത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് നിർമ്മാണ പ്രവർത്തികൾക്കായി ഇറങ്ങിയ മൂന്നുപേരിൽ ഒരാൾ അപകടത്തിൽപ്പെട്ടത് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തൊഴിലാളികളും ഫയർഫോഴ്സുകാരും കൂടിയാണ് നിത്തായിയെ രക്ഷപ്പെടുത്തിയത്. പഴശ്ശി പദ്ധതിയ്ക്ക് രൂപഭാവങ്ങൾ മാറുന്നതിനനുസരിച്ച് അഴിമതിയും അപകടനിരക്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്ക ദുരിതം സൃഷ്ടിച്ച പഴശ്ശി അണക്കെട്ടിൽ കുട്ടികളുടെ പാർക്കിനോടനുബന്ധിച്ച് നിർമ്മിച്ച കഫ്ത്തേരിയ ഇടിഞ്ഞു വീണതും ഇതിന് തെളിവാണ്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് തൊഴിലാളികളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നത് എന്നതിന് തെളിവാണ് ഇന്നത്തെ അപകടം. മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുമുണ്ട്. കൃത്യ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ടു മാത്രമാണ് അപകട വ്യാപ്തി കുറഞ്ഞത് .ബംഗാൾ സ്വദേശിയായ നിത്തായിയെ സഹപ്രവർത്തകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.