സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിംഗ് 18 മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യം.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിംഗ് നവംബര്‍ 18 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരം മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് തികച്ചും സൗജന്യമാണ്. കിടപ്പ്  രോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍  ഒന്ന് മുതല്‍ അഞ്ച് വരെയുള്ള തീയതികളില്‍ വീട്ടില്‍ എത്തി രേഖപ്പെടുത്തുന്നതാണ്. കിടപ്പ് രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ ബന്ധുക്കള്‍ നവംബര്‍ 29നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. ഗുണഭോക്താക്കള്‍ ക്ഷേമനിധി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും ഹാജരാക്കേണ്ടതാണ്.  ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും ബാങ്കിലും നിലവില്‍ ലൈഫ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്. എല്ലാ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരും മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.  മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതല്ല.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.