കേരളസിംഹം വീര പഴശ്ശിയെ കുറിച്ചുള്ള ആദ്യ കവിത ഇരിട്ടിയിൽ ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.

വീര പഴശ്ശി കേരളവർമ്മയെ കുറിച്ചെഴുതിയ ആദ്യത്തേ കവിത ഓർമ്മകളുടെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുക്കുകയാണ് കവിയുടെ മകൻ സതീശൻ മാവില. തന്റെ പിതാവ് ഏഴ് പതിറ്റാണ്ട് മുമ്പ് എഴുതിയ കവിത ഇന്നും അമൂല്യ നിധിയായി സൂക്ഷിച്ചിരിക്കുകയാണ് മകൻ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായ P.V.G നായർ എന്ന പാലയാടൻ വീട്ടിൽ ഗോപാലൻ നായരാണ് 1947 ൽ കേരള സിംഹം എന്ന കവിത രചിച്ചത്. 1949 മദിരാശിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മദ്രാസ് പത്രികയുടെ ഡിസംബർ 15 ലെ പതിപ്പിൽ ഈ കവിത പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലോ ഇതര ഭാഷകളിലോ അതുവരെ ആരും പഴശ്ശി രാജാവിനെ കുറിച്ച് ഒരു കവിത എഴുതിയതായി അറിവില്ല 1920 ൽ മട്ടന്നൂരിൽ ജനിച്ച P. V.G നായർ ചിത്രകാരൻ കൂടിയാണ്. കാസർഗോഡ് ഗവ: മാപ്പിള സ്കൂൾ, കണ്ണൂർ ഗവ. ടീച്ചേഴ്സ് ടെയിനിങ്ങ് സ്കൂൾ, കതിരൂർ ഗവൺമന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അദ്ധ്യാപകനായി ജോലി ചെയ്ത അദ്ദേഹം കതിരൂർ ജോലിയിലിരിക്കെ 1973 ലാണ് മരിച്ചത്. അദ്ദേഹത്തിന്റെ 2 കവിതാ സമാഹാരങ്ങൾ 1958 ലും 1968 ലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ആദ്യ കൃതിയായ സ്മരണാഞ്ജലിയിൽ ‘കേരളസിംഹം ‘ ഇടം നേടിയിട്ടുണ്ട് കവിതകളുടെ നിരവധി കൈയെഴുത്തു പ്രതികളും നൂറോളം ചിത്രങ്ങളും മകൻ സതീശൻ മാവില തന്റെ ഇരിട്ടിയിലെ വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പഴശ്ശിരാജ രക്തസാക്ഷിയായിട്ട് നവം 30 ന് 214 വർഷം തികയുമ്പോഴും ഓർമ്മകളുടെ ഓളങ്ങളെ ഓമനിക്കാൻ മലയോരത്തും ഒരു പിടി മുത്തുകളുണ്ടെന്നതിന് തെളിവുകളാവുന്നു ഈ കവിതയും. കവിയും. ഒപ്പം ഈ അമൂല്യ നിധിയെ കാത്തു സൂക്ഷിക്കുന്ന കവിയും മാധ്യമ പ്രവർത്തകനുമായ സതീശൻ മാവിലയും,

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.