മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ 7ന്.


പ്രവര്‍ത്തനം നിലച്ചതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ ഏഴിനകം സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.  അപേക്ഷകന്‍ മരണപ്പെടുകയും ആസ്തികള്‍ ഇല്ലാതായി സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ തുക പൂര്‍ണമായും നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കും.  പിഴപലിശ പൂര്‍ണമായും  ഒഴിവാക്കി പലിശ ആറ് ശതമാനത്തില്‍ നിജപ്പെടുത്തി മൊത്തം പലിശയുടെ 50 ശതമാനത്തില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ആദ്യ ഗഡുവായും ശേഷിക്കുന്നവ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ഗഡുക്കളായി അടക്കാനും അനുമതി ലഭിക്കുന്നതാണ്.  റവന്യൂ റിക്കവറി നേരിടുന്നവര്‍, സ്ഥാപനത്തിന്റെ ആസ്തികള്‍ നഷ്ടപ്പെട്ടവര്‍ മാര്‍ജിന്‍ മണി അടക്കാന്‍ മുടക്കം വരുത്തിയ വിഭാഗത്തില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.  ഫോണ്‍: 0497 2700928, 8075004876, 9633154556, 9895443464, 9495415010.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.