കര്‍ക്കിടകത്തില്‍ കുറുന്തോട്ടി നീര് അമൃതു പോലെ

കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ക്കു പ്രധാന്യമേറും. ഔഷധ ഗുണമുള്ള പല ചെടികളും കര്‍ക്കിടക ചികിത്സയുടെ ഭാഗമായി ഉപയോഗിയ്ക്കാറുമുണ്ട്. ഇതില്‍ ഒന്നാണ് നമ്മുടെ തൊടിയില്‍ പൊതുവേ കണ്ടു വരുന്ന കുറുന്തോട്ടി. ഇടത്തരം ചെടിയായി വളരുന്ന ഇത് സമൂലം, അതായത് വേരടക്കം പല ചികിത്സാവിധികള്‍ക്കും ഉപയോഗിയ്ക്കാറുണ്ട്. കര്‍ക്കിടകത്തില്‍ ഇതു പ്രത്യേകിച്ചും ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും. കര്‍ക്കിടകത്തില്‍ കുറുന്തോട്ടി കഷായം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണെന്നു വേണം, പറയുവാന്‍.

പനി

കര്‍ക്കിടക്കാലം പനിക്കാലം കൂടിയാണ്. ഇതിനുള്ള നല്ലൊരു മരുന്നാണ് കുറുന്തോട്ടി. പനി മാറാന്‍ പഴയ തലമുറ ഉപയോഗിച്ചു വന്നിരുന്ന ഒന്നാണിത്. ഇത് സമൂലം, അതായത് വേരടക്കം ചതച്ചു പിഴിഞ്ഞ് നീരു കുടിയ്ക്കുന്നത് പനിയില്‍ നിന്നും ജലദോഷത്തില്‍ നിന്നുമെല്ലാം മോചനം നല്‍കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. മഴക്കാലത്ത് രോഗങ്ങളില്‍ നിന്നും ശരീരത്തിന് പ്രതിരോധ കവചം തീര്‍ക്കുന്ന ഒന്നാണ് കുറുന്തോട്ടി നീര്.

വാതത്തിനുള്ള ഏറ്റവും നല്ല ചികിത്സ

വാതത്തിനുള്ള ഏറ്റവും നല്ല ചികിത്സയാണ് കുറുന്തോട്ടി എന്നാണ് പൊതുവേ അറിയപ്പെടുന്നത്. കുറുന്തോട്ടിയ്ക്കും വാതമോ എന്നൊരു നാട്ടു ചൊല്ലു തന്നെയുണ്ട്. പ്രത്യേകിച്ചും കര്‍ക്കിടകക്കാലം മഴക്കാലമായതു കൊണ്ടു തന്നെ വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സന്ധി വേദനകള്‍ക്കുമെല്ലാം സാധ്യതയേറെയാണ്. ഇതിന് ഏറ്റവും ഉത്തമമാണ് കുറുന്തോട്ടി സമൂലം ചതച്ചു നീരെടുത്ത് ഇത് ദിവസവും 30 മില്ലി കുടിയ്ക്കുന്നത്. ഇത് കഷായമായി ഉപയോഗിയ്ക്കുന്നതും നല്ലതാണ്.

വയറിന്റെ ആരോഗ്യം

സാധാരണ ഗതിയില്‍ മഴക്കാലമായതു കൊണ്ടു തന്നെ വയറിന്റെ ആരോഗ്യം തകിടം മറിയുന്ന സമയം കൂടിയാണിത്. വയറിളക്കം പോലെയുള്ള രോഗങ്ങള്‍ നമ്മെ ആക്രമിയ്ക്കുന്ന സമയം. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം പ്രശ്‌നമാകുന്ന സമയവും കൂടിയാണിത്. ഇതിനെല്ലാമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുറുന്തോട്ടി. ഇതിന്റെ നീരു കുടിയ്ക്കുന്നത്. അള്‍സര്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കുടല്‍ ആരോഗ്യത്തിന് ഉത്തമമായ ഇത് വിര ശല്യം അകറ്റാനും ന്ല്ലതാണ്.

സ്ത്രീകളിലെ വെള്ളപോക്ക്

സ്ത്രീകളിലെ വെള്ളപോക്ക് അഥവാ അസ്ഥിസ്രാവത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. സ്ത്രീകളുടെ യൂട്രസിനും മറ്റും ഉറപ്പു നല്‍കുന്ന ഒന്ന്. പ്രസവം എളുപ്പമാക്കുന്നതിനും പ്രസവ രക്ഷയ്ക്കുമുളള നല്ലൊരു മരുന്നു കൂടിയാണ് കുറുന്തോട്ടിക്കഷായം. ഇത് ദിവസവും 75 മില്ലി കുടിയ്ക്കുന്നതു നല്ലതാണ്.

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന് ഉത്തമമാണ് കുറുന്തോട്ടിയെന്നു പറയാം. കര്‍ക്കിടകത്തില്‍ ഇത് ഉപയോഗിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഇത് ലിവര്‍ ആരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഏറെ ഉത്തമവുമാണ്.

മുടി

മുടിയ്ക്കുള്ള നല്ലൊന്നാന്തരം ഔഷധമാണു കുറുന്തോട്ടി. ഇത് താളിയായി ഉപയോഗിയ്ക്കാം. മുടി നല്ല പോലെ വളരുവാനും മുടിയ്ക്ക് തിളക്കവും മൃദുത്വവുമെല്ലാം നല്‍കുവാനും ഇത് സഹായിക്കും. പണ്ടു കാലത്തെ സ്ത്രീകളുടെ നല്ല മുടിയുടെ രഹസ്യങ്ങളില്‍ ഒന്നു കൂടിയാണ് ഈ കുറുന്തോട്ടി.

വേദന സംഹാരി

നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന ഒന്നാണ് ഇത്. വേദന സംഹാരിയെന്നു പറയാം.തലവേദനയ്ക്ക് കുറുന്തോട്ടി വേര് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ധാര കോരുന്നത് നല്ലതാണ്.. ഇത് കാലു വേദനയ്ക്കും കാലിനുണ്ടാകുന്ന പുകച്ചിലിനുമെല്ലാം ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. ഇതിന്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.