കൊട്ടിയൂർ ഗ്രാമപഞ്ചായത്തിനെ ആദർശ് ഗ്രാമ യോജന പദ്ധതിയിൽ തെരഞ്ഞെടുത്തു.


നടപ്പ് സാമ്പത്തിക വർഷത്തെ സൻസദ് ആദർശ് ഗ്രാം യോജന പദ്ധതിയിൽ എം.പിമാർ ആദർശഗ്രാമങ്ങൾ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് മണ്ഡലത്തിലെ ഒരു പഞ്ചായത്തിനെ നിർദ്ദേശിക്കുന്നതിന് കെ.സുധാകരൻ എം.പി. പേരാവൂർ നിയോജകമണ്ഡലത്തിലെ കൊട്ടിയൂർ പഞ്ചായത്തിനെ തെരഞ്ഞെടുത്ത് കൊണ്ട് ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടർക്ക് കത്ത് നല്കി.

വിവിധ തലങ്ങളിലുള്ള വികസനത്തിലൂടെ ഒരു ഗ്രാമത്തിനെ ആദർശ ഗ്രാമമാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.കൃഷി,ആരോഗ്യം, വിദ്യാഭ്യാസം,മാലിന്യ നിർമ്മാർജ്ജനം,പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സംയോജിത വികസനത്തിലൂടെയാണ് ഗ്രാമവികസനം സാധ്യമാകുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിലുപരി ജനങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിച്ച് മികച്ച തദ്ദേശസ്വയംഭരണവും, സ്വാശ്രയത്വവും, ശുചിത്വവും, സാമൂഹ്യ സേവനത്തിനുള്ള സന്നദ്ധതയും സാധ്യമാകുന്ന രൂപത്തിൽ സ്ത്രീകളെ ബഹുമാനിക്കൽ, സാമൂഹ്യ നീതി,പൊതുജീവിതത്തിൽ സുതാര്യതയും, അഴിമതിയില്ലായ്‌മയും സൃഷ്ടിക്കാനുള്ള പദ്ധതികൾ എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന
പദ്ധതികളിലൂടെ മേന്മയേറിയ ഒരു ഗ്രാമം സൃഷ്ടിക്കുക എന്നതാണ് ആദർശ ഗ്രാം പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് കെ.സുധാകരൻ എം.പി അറിയിച്ചു

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.