ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച മെഡിക്കൽ ഐസിയുവിന്റെയും നവീകരിച്ച ബ്ലഡ്‌ ബാങ്കിന്റേയും ഉദ്‌ഘാടനം എട്ടിന്‌ രാവിലെ 10ന്‌ മന്ത്രി കെ കെ ശൈലജ നിർവഹിക്കും.

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച മെഡിക്കൽ ഐസിയുവിന്റെയും നവീകരിച്ച ബ്ലഡ്‌ ബാങ്കിന്റേയും ഉദ്‌ഘാടനം എട്ടിന്‌   രാവിലെ 10ന്‌ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുമ്പോൾ അത്യാധുനിക സംവിധാനങ്ങൾകൂടി  രക്തബാങ്കിന്റെ ഭാഗമാവും. ജില്ലാ ആശുപത്രി മാസ‌്റ്റർപ്ലാൻ പ്രകാരം സൂപ്പർ സ‌്പെഷ്യാലിറ്റി ബ്ലോക്ക‌് നിർമിക്കാനായി കെട്ടിടം പൊളിക്കൽ തുടങ്ങിയതോടെയാണ്‌ രക്തബാങ്ക‌് മുമ്പ‌് പീഡിയാട്രിക‌് വാർഡ‌് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക്‌ മാറിയത‌്.     54 ലക്ഷം ചെലവിട്ട്‌ നിർമിതി കേന്ദ്രയാണ‌് കെട്ടിടം നവീകരിച്ചത‌്. കഴിഞ്ഞ ഫെബ്രുവരിമുതൽ രക്തബാങ്ക‌് പുതിയ കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത‌്.കൗൺസലിങ‌്, മെഡിക്കൽ പരിശോധന, രക്തദാന മുറി, റിഫ്രഷ‌്മെന്റ‌് മുറി, രക്തഘടകങ്ങൾ സൂക്ഷിക്കുന്ന മുറി, ഘടകം വേർതിരിക്കുന്ന മുറി, പരിശോധനാ ലാബ‌് എന്നിവയടങ്ങിയതാണ‌് രക്തബാങ്ക‌്. ചുവന്ന രക്താണുക്കൾ, പ്ലേറ്റ‌് ലറ്റ‌്, പ്ലാസ‌്മ എന്നിവ ഘടകങ്ങളായി വേർതിരിച്ച‌് നൽകാനുള്ള സംവിധാനം ബാങ്കിലുണ്ട‌്. ഒരു വ്യക്തിയിൽനിന്ന‌് രക്തം മുഴുവനായും എടുക്കാതെ  പ്ലേറ്റ‌് ലറ്റ‌് മാത്രം എടുക്കുന്ന പ്ലേറ്റ‌്‌ലറ്റ‌് അഫറസിസ‌് സാങ്കേതിക വിദ്യകൂടി  സ്ഥാപിക്കാനുളള സൗകര്യം ഇപ്പോൾ ഇവിടെയുണ്ട‌്.   പുതിയ മെഡിക്കൽ ഐസിയു തുറക്കുന്നതിലൂടെ  ഐസിയു സംവിധാനങ്ങളിൽ ജില്ലാ ആശുപത്രിക്കുണ്ടായിരുന്ന  പരിമിതികൾക്ക്‌ പരിഹാരമാകും. ലേബർ റൂമിന്റെ മുകളിൽ പ്രസവാനന്തരവാർഡിന്റെ എതിർവശത്താണ്‌ പുതിയ ഐസിയു സജ്ജീകരിച്ചിരിക്കുന്നത്‌.  നാല്‌ ബെഡുകളും ഒരു വെന്റിലേറ്ററുമുള്ള മെഡിക്കൽ ഐസിയുവാണ്‌ നിലവിലുള്ളത്‌.പുതിയ ഐസിയുവിന്‌  എട്ട്‌ ബെഡുകളും രണ്ട്‌ വെന്റിലേറ്റർ സൗകര്യവുമുണ്ട്‌. രോഗിയുടെ ശാരീരികാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ  രേഖപ്പെടുത്താൻ  എട്ട്‌ ബെഡുകൾക്കും സമീപം സ്ഥാപിക്കുന്ന മൾട്ടിപാര മോണിറ്ററുകൾ മാസ്‌റ്റർ മോണിറ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. ഐസിയുവിൽ ഡ്യൂട്ടിയിലുള്ള നേഴ്‌സിന്‌ ഒരേസമയം എട്ടു രോഗികളുടെയും അവസ്ഥ മനസിലാക്കാൻ ഈ അത്യാധുനിക സംവിധാനത്തിലൂടെ കഴിയും.മികച്ച ചികിത്സാ സൗകര്യങ്ങൾ  സാധാരണക്കാരന്‌ വരെ ലഭ്യമാവുന്ന ആരോഗ്യ കേന്ദ്രമായി ജില്ലാ ആശുപത്രി മാറുകയാണൈന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ പറഞ്ഞു.  ആരോഗ്യരംഗത്ത്‌  വൻ മുന്നേറ്റം സൃഷ്ടിക്കാൻ  പുതിയ സംവിധാനങ്ങൾക്ക്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.