സിവില്‍ സ്റ്റേഷനിലെ ജൈവകൃഷി വിളവെടുത്തു.

കലക്ടറേറ്റും പരിസരവും ശുചിത്വപൂര്‍ണമാക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. തരിശായി കിടക്കുന്ന ഇടങ്ങളിലെല്ലാം പച്ചക്കറി നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. ജില്ലാ ആര്‍ ടി ഓഫീസിന് മുന്‍വശത്തെ ഇക്കോഷോപ്പിന് സമീപം ആരംഭിച്ച കൃഷിയുടെ  വിളവെടുപ്പ് ഉദ്ഘാടനം എ ഡി എം  ഇ പി മേഴ്‌സി നിര്‍വഹിച്ചു. പുരാതന കൃഷി അറിവായ വൃക്ഷ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുളള രീതിയില്‍ വളപ്രയോഗം നടത്തിയായിരുന്നു കൃഷി. പ്രാണികളെ ആകര്‍ഷിക്കാന്‍ ചോളം, ബന്ദിപ്പൂവ്, കടുക് എന്നിവയും ഇടവിളയായി നട്ടു.  മൊബൈല്‍ മണ്ണ് പരിശോധന സംഘത്തിന്റെ സാങ്കേതിക ഉപദേശവും കൂടിയായപ്പോള്‍ മികച്ച വിളവാണ് ലഭിച്ചത്.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ എം രാജു, ആര്‍ സുരേഷ്, ആര്‍ ശ്രീരേഖ, സി വി ജിതേഷ്, ബേബി റീന എന്നിവര്‍ പങ്കെടുത്തു.  

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.