ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് പുതുക്കല്‍ അവസാനഘട്ടത്തില്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ അവസാനഘട്ടത്തിലേക്ക്. ആഗസ്ത് 30 വരെയാണ് പുതുക്കാന്‍ അവസരം. 2018-19 വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്കും തപാല്‍ വഴി ലഭിച്ച പ്രധാനമന്ത്രിയുടെ കത്ത് (ആയുഷ്മാന്‍ ഭാരത്) ലഭിച്ച കുടുംബങ്ങള്‍ക്കുമാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്)അഗത്വം ലഭിക്കുക. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ-സഹകരണ ആശുപത്രികളിലൂടെ  ലഭ്യമാക്കുന്നത്. ഈ വര്‍ഷത്തെ കാര്‍ഡ് പുതുക്കുന്നതിന് 2018-19 വര്‍ഷത്തെ ആര്‍ എസ് ബി വൈ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്  എന്നിവയും 50 രൂപയുമായി കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗം പുതുക്കല്‍ കേന്ദ്രത്തിലെത്തണം. പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച കുടുംബങ്ങള്‍ ഈ കത്തും മേല്‍പ്പറഞ്ഞ രേഖകളുമായി  കേന്ദ്രങ്ങളില്‍ ഹാജരാക്കണം. പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ശ്രീകണ്ഠാപുരം കുടുംബശ്രീ സിഡിഎസ് ഹാള്‍, ചാല ബ്ലോക്ക് ഓഫീസ്, ഇരിട്ടി ബ്ലോക്ക് ഓഫീസ്, തലശ്ശേരി ജനറല്‍ ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കാര്‍ഡ് വിതരണ കേന്ദ്രങ്ങള്‍. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചിയാക് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍. 6235124542.

Leave A Reply

Your email address will not be published.