MOTOSPOT
10.03.20 logo 01

ഭിന്നശേഷിക്കാര്‍ക്ക് തണലായി സി ഡി എം ആര്‍ പി മൂന്നാം വര്‍ഷത്തിലേക്ക് . വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം ലക്ഷ്യമിട്ട് ആരംഭിച്ച കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രൊജക്ടിന്റെ (സി ഡി എം ആര്‍ പി) സേവനങ്ങള്‍ അഴീക്കോട് പഞ്ചായത്തില്‍ മൂന്നാം വര്‍ഷത്തിലേക്ക്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്ര വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് സി ഡി എം ആര്‍ പി ആവിഷ്‌കരിച്ചത്. 18 വയസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് സി ഡി എം ആര്‍ പി ക്ലിനിക്ക് വഴി പഞ്ചായത്തില്‍ നടത്തിവരുന്നത്. ചാല്‍ ബീച്ചിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അഴീക്കോട് പഞ്ചായത്തിലെ 185 ലധികം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് സി ഡി എം ആര്‍ പി ക്ലിനിക്കിലൂടെ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു. ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി സിന്‍ഡ്രോം, സെറിബ്രല്‍ പാര്‍സി രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ ഉള്‍പ്പെടെ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ആഴ്ചയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ക്ലിനിക്കുകളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനു വേണ്ട സൗകര്യവും ഇവര്‍ ഒരുക്കുന്നുണ്ട്. ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്.
അഴീക്കോടിന് പുറമെ പരിയാരം, എരഞ്ഞോളി, മട്ടന്നൂര്‍, ആന്തൂര്‍, പയ്യന്നൂര്‍ തുടങ്ങി അഞ്ച് കേന്ദ്രങ്ങളില്‍ സി ഡി എം ഡി ആര്‍ പിയുടെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഷികാഘോഷ പരിപാടി ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ശൗര്യചക്ര അവാര്‍ഡ് നേടിയ കമാന്‍ഡോ ഓഫീസര്‍ പി വി മനേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ കെ കെ മിനി, രൂപ, പി എ കുഞ്ഞംസു, സി ഡി എം ആര്‍ പി ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ ബീന ജോര്‍ജ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിഫിന്‍ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

niva

dwaraka
DOORA

Leave A Reply

Your email address will not be published.