NIVA
10.03.20 logo 01

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഗവ. ബ്രണ്ണന്‍ കോളേജിന് ജൂണ്‍ 26 ന് ഒരു മണി മുതല്‍ 27 വരെ അവധി

അവധി പ്രഖ്യാപിച്ചു  
ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഗവ. ബ്രണ്ണന്‍ കോളേജിന് ജൂണ്‍ 26 ന് ഒരു മണി മുതല്‍ 27 വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിയോജകമണ്ഡലം പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റ് പണിശാലകളിലെയും തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ തൊഴിലുടമകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

bombay
VM

Leave A Reply

Your email address will not be published.