ഉളിക്കൽ പഞ്ചായത്തിലേക്ക് മണിക്കടവിലെ സർവക്ഷിയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആക്ഷൻ കമ്മിറ്റി പഞ്ചായത്തിന്റ മുൻപിൽ ധർണ നടത്തി.

09-10-2019 രാവിലെ 10 മണിക്ക് ഉളിക്കൽ പഞ്ചായത്തിലേക്ക് മണിക്കടവിലെ സർവക്ഷിയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആക്ഷൻ കമ്മിറ്റി പഞ്ചായത്തിന്റ മുൻപിൽ ധർണ നടത്തി. ധർണ പോലീസ് റോട്ടിൽ തടയുകയും ജനങ്ങളും നേതാക്കളും റോഡിലും പഞ്ചായത്ത് ഓഫീസിനു മുമ്പിലും സമാധാനപരമായി പ്രതിക്ഷേധിക്കു കയും ചെയ്തു. ധർണ ഇരിക്കുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഖാവ് പി.അനിൽകുമാർ ഉദ്ഘാടനം ചെയുതു. CPI ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബു ധർണയെ അഭിസംബോധന ചെയ്തുസംസാരിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി ശ്രീമാൻ ജോജി വർഗീസ് അധ്യക്ഷനായി നടത്തിയ ഈ ധർണയിലും പ്രതിഷേധയോഗത്തിലും ശ്രീ മൈക്കിൾ മാനാപുറം, ന്യുച്ചാട് മണ്ഡം പ്രസിഡന്റ് ജോയി പതാപറമ്പിൾ, ബ്ലോക്ക് മെമ്പർ മാരായ എം.ജി.ഷൺമുഖൻ, മേഴ്സി തുരുത്തേൽ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ o vഷാജു ഒഴക്കനാട്ട്, ഡെയ്സി കണയനാട്ട്, പ്രമുഖ കോൺഗ്രസ് നേതാക്കളായ മൈക്കിൽ കളപ്പുര, ടോമി സാർ പറകൊട്ടിയേൽ, CPM ന്യുചാട് വില്ലേജ് കമ്മിറ്റി സെക്രട്ടറി സഖാഖ് വി.വിഷാജു, CPM മണിക്കടവ് ബ്രാഞ്ച് മെംബർമാർ, CPM ചന്ദനക്കാംപാറ ബ്രഞ്ച് കമ്മറ്റി അംഗങ്ങൾ മറ്റ്ഘടകക്ഷി നേതാക്കളും പങ്കെടുത്തു. ആക്ഷൻ കമ്മി അംഗം ശ്രീമാൻ ബോസ്സ് മണിയൻചിറ, മറ്റ് രാ ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുത്തു.

Leave A Reply

Your email address will not be published.