തില്ലങ്കേരി ഗ്രാമപഞ്ചായത്ത്‌ ആധുനീക ശ്മശാനം നിര്‍മ്മാണം പുരോഗമിക്കുന്നു. ജില്ല പഞ്ചായത്തിന്റെയും, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റയും ഫണ്ട്‌ ഉപയോഗിച്ചാണ്‌ തില്ലങ്കേരിയില്‍ ആധുനീക ശ്മശാനം നിര്‍മ്മിക്കുന്നത്‌.

തില്ലങ്കേരി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത്‌ ആധുനീക ശ്മശാനം നിര്‍മ്മാണം പുരോഗമിക്കുന്നു. ജില്ല പഞ്ചായത്തിന്റെയും, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റയും
ഫണ്ട്‌ ഉപയോഗിച്ചാണ്‌ തില്ലങ്കേരിയില്‍ ആധുനീക ശ്മശാനം നിര്‍മ്മിക്കുന്നത്‌. ഒരു കോടിയോളം രൂപ ചിലവില്‍ ഘട്ടം ഘട്ടമായാണ്‌ പ്രവൃത്തി നടത്തുന്നത്‌. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം രൂപ ചിലവില്‍
കെട്ടിടവും ചുറ്റുമതിലുമാണ്‌ നിര്‍മ്മിക്കുന്നത്‌. ചുറ്റുമതിലിന്റെയും കെട്ടിടത്തിന്റെയും നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരേക്കര്‍ സ്ഥലം പഞ്ചായത്ത്‌
ശ്മശാനം നിര്‍മ്മിക്കാനായി വാങ്ങിയിരുന്നെങ്കിലും വഴിയുമായി ബന്ധപ്പെട്ട പ്രശ്നം മുലം അത്‌ തടസ്സപ്പെടുകയായിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായലുടന്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം.
എം.എല്‍.എ. ഇ.പി.ജയരാജന്‍ അനുവദിച്ച 30 ലക്ഷം രൂപയുടെ ആധുനീക ഗ്യാസ്‌ ഫര്‍ണര്‍, ജനറേറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവ്യത്തി ആരംഭിക്കും. തില്ലങ്കേരി പെരിങ്ങാനം റോഡില്‍
കാവുംപടി സി.എച്ച്‌.എം.ഹയര്‍ സെക്കന്ററി സ്‌കൂളിന്‌ സമീപത്തായാണ്‌ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നത്‌.

Leave A Reply

Your email address will not be published.