ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.

ഇരിക്കൂർ: ഇരുവൃക്കകളും തകരാറിലായ കെ പി അനിൽകുമാർ സുമനസ്സുകളുടെ സഹായം തേടുന്നു. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ചൂളിയാട് അടു വാപ്പുറത്തെ നിർധന കുടുംബത്തിലെ കെ കെ ലീലയുടെ മകനാണ് അനിൽകുമാർ. വൃക്കരോഗബാധിതനായി ഒരു വർഷത്തിലേറെയായി മംഗലാപുരത്തും പരിയാരം മെഡിക്കൽ കോളേജിലും. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുവരികയാണ്. ഇതിനകം ലക്ഷക്കണക്കിന് രൂപ ചെലവു വന്നിട്ടുണ്ട്. ഇതുവരെയുള്ള ചിലവ് ബന്ധുക്കളും നാട്ടുകാരും നിർവഹിക്കുകയാണ്. വൃക്കകൾ മാറ്റിവയ്ക്കുകമാത്രമാണ് ഇനി അനിൽകുമാറിനെ രക്ഷിക്കാനുള്ള ഏക പോംവഴി. മുപ്പത് ലക്ഷത്തിൽ അധികം രൂപയോളം ഇതിനായി കണ്ടെത്തേണ്ടതുണ്ട് എന്നാൽ ഇത്രയും വലിയ തുക താങ്ങാൻ നിർധന കുടുംബത്തിന് കഴിയില്ല. നിസ്സഹായരായി പകച്ചു നിൽക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പുഷ്പജൻ രക്ഷാധികാരിയും ശ്രീ എ വി രാഘവൻ ചെയർമാനും, ശ്രീ സി കെ ശിവദാസൻ കൺവീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. സഹായങ്ങൾ നൽകാൻ ചെയർമാൻ / കൺവീനർ പേരിലുള്ള “കേരള ഗ്രാമീൺ ബാങ്ക് പെരുവളത്ത് പറമ്പ് ശാഖയിലെ” അക്കൗണ്ട് നമ്പറിലോ. 40725101021657 (IFC code.KLGB0040725 ലേക്കോ മലപ്പട്ടം സർവീസ് സഹകരണ ബാങ്കിന്റെ 0201110004150 അക്കൗണ്ടിലേക്കോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ;- 9 8 4 7 9 0 2 1 0 8 , 9 9 4 7 9 3 0 6 4 7

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.