മികച്ച പ്രേക്ഷക പ്രതികരണം നേടി മമ്മൂട്ടി ചിത്രം ‘പതിനെട്ടാംപടി’

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേക്ക് ഓവര്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ. ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, ബിജു സോപാനം, മാല പാര്‍വതി എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’. കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്സ്. ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

Leave A Reply

Your email address will not be published.