കോരൻപീടിക മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോൽസവം ഡിസംബർ 7 മുതൽ 10 വരെ നടക്കും. 7 ന് രാവിലെ തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ തുടക്കമാകും.

പരിയാരം: കോരൻപീടിക മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോൽസവം ഡിസംബർ 7 മുതൽ 10 വരെ നടക്കും. 7 ന് രാവിലെ തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര കപ്പണത്തട്ട് ധർമ്മശാസ്താ ഭജനമഠത്തിൽ നിന്ന് പുറപ്പെടും. രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം തളിപ്പറമ്പ ഡി.വൈ.എസ്.പി: ടി.കെ.രത്നകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. തുടർന്ന് തിരുവാതിര, ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. എട്ടിന് വൈകിട്ട് 6 മണിക്ക് ഉദയപുരം ക്ഷേത്രത്തിൽ നിന്ന് തിരുമുൽക്കാഴ്ച തുടങ്ങും. രാത്രി 8.30 ന് ഗാനമേള . 9ന് പുലർച്ചെ 6 മണിക്കാണ് തിരുവപ്പന പുറപ്പാട്.തുടർന്ന് ഗുളികൻ തിറ ഉണ്ടായിരിക്കും.10 ന് ഉച്ചവെള്ളാട്ടത്തോടെ ഉൽസവം സമാപിക്കും.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.