നെല്ലിക്ക ജ്യൂസ്‌

നെല്ലിക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമുക്കറിയാം. ഇതില്‍ തന്നെ മികച്ചു നില്‍ക്കുന്നതാണ് നെല്ലിക്ക അച്ചാര്‍. എന്നാല്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അതിന്റെ ആരോഗ്യഗുണങ്ങള്‍ എത്രയെന്ന് പലര്‍ക്കും അറിയില്ല.

പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്നു നോക്കാം.

നെല്ലിക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്ക തന്നെ മുന്‍പില്‍. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കുക.

ജലദോഷവും പനിയുമാണ് മറ്റൊരു പ്രശ്നം. ഇതിനെ എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതി.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും നെല്ലിക്ക ജ്യൂസ് കഴിയ്ക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം.

മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് എണ്ണകള്‍ തേച്ച്‌ മടുത്തെങ്കില്‍ ഇനി മുതല്‍ നെല്ലിക്ക ജ്യൂസ് ശീലമാക്കാം. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്‌

ചേരുവകൾ:-

നെല്ലിക്ക കുരു കളഞ്ഞത് – 10 എണ്ണം
പഞ്ചസാര – ഒരു വലിയ സ്പൂണ്‍
ഉപ്പ് – 1/4 ചെറിയ സ്പൂണ്‍
ഇഞ്ചി – 1 കഷ്ണം
1 ചെറുനാരങ്ങയുടെ നീര്
വെള്ളം – അര ഗ്ലാസ്‌
ഐസ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:-

എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സ്‌യില്‍ അടിച്ചു അരിച്ച ശേഷം വിളമ്പുക.

(പഞ്ചസാരക്ക് പകരം ശര്ക്കര തേൻ എന്നിവയും ഉപയോഗിക്കാം )

Leave A Reply

Your email address will not be published.