കൈരളി ഓണം മെഗാ ഫെയര്‍ 26 മുതല്‍ ആരംഭിക്കുന്നു.

ഈ വര്‍ഷത്തെ ഓണത്തിനോനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനമായ കൈരളിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു.  ആഗസ്ത് 26 ന് വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികള്‍ അവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ മേളയിലൂടെ നേരിട്ട് വിറ്റഴിക്കും. ചന്ദനത്തിലും വീട്ടിയിലും തേക്കിലും മറ്റു മരത്തിലും തീര്‍ത്ത ശില്‍പങ്ങള്‍, ആനകള്‍, ആറന്‍മുള കണ്ണാടി, പിത്തളയിലും വെങ്കലത്തിലും തീര്‍ത്ത വിളക്കുകള്‍, ആഭരണപെട്ടികള്‍, ചന്ദനതൈലം, കഥകളി രൂപങ്ങള്‍, നെറ്റിപ്പട്ടങ്ങള്‍, ക്ലോക്കുകള്‍, തെയ്യം കലാരൂപങ്ങള്‍, കൃഷ്ണ വിഗ്രഹങ്ങള്‍, മരത്തില്‍ തീര്‍ത്ത വിവിധയിനം ബോട്ടുകള്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും.  വിവിധതരം സാരികള്‍, ആഭരണങ്ങള്‍ എന്നിവയും മേളയില്‍ ലഭിക്കും.  രാവിലെ 10 മുതല്‍ എട്ട് വരെയാണ് പ്രദര്‍ശനം.  പ്രവേശനം സൗജന്യമാണ്.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.