മയക്കുമരുന്ന്‌ കൈവശംവയ്‌ക്കുന്നതിനും വിപണനംചെയ്യുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുംവിധം എൻഡിപിഎസ്‌ ആക്ട്‌ ഭേദഗതിചെയ്യണമെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ.

തലശേരി: മയക്കുമരുന്ന്‌ കൈവശംവയ്‌ക്കുന്നതിനും  വിപണനംചെയ്യുന്നതിനും  കടുത്ത ശിക്ഷ ഉറപ്പാക്കുംവിധം എൻഡിപിഎസ്‌ ആക്ട്‌ ഭേദഗതിചെയ്യണമെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. ലഹരിവർജന മിഷൻ ‘വിമുക്തി’ സംഘടിപ്പിച്ച ‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ തൊണ്ണൂറുദിന ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തലശേരി ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നും കഞ്ചാവും കടത്തിക്കൊണ്ടുവന്നതിനും വിൽപ്പന നടത്തിയതിനും 22,000 എൻഡിപിഎസ്‌ കേസ്‌ രജിസ്‌റ്റർചെയ്‌തു. ലഹരിവ്യാപനം തടയാൻ മൂന്ന്‌ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡുൾപ്പെടെ രംഗത്തുണ്ട്‌. എക്സെെസും പൊലീസും നടപടി എടുക്കുന്നുണ്ടെങ്കിലും പല മാർഗങ്ങളിലൂടെയും ലഹരിവസ്തുക്കൾ എത്തുകയാണ്‌. ലഹരിവസ്‌തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകവിപത്ത്‌ തടയാൻ സമൂഹമാകെ ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി പറഞ്ഞു. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.