കൂന്തൽ റോസ്റ്റ്

ചേരുവകൾ

കണവ – 1kg
ചെറിയ ഉള്ളി -20 എണ്ണം (ചതച്ചത് )
തക്കാളി – 2 എണ്ണം
വെളുത്തുള്ളി – 10 അല്ലി (ചതച്ചത് )
ഇഞ്ചി -ഒരു ചെറിയ കഷണം (ചതച്ചത് )
കുരുമുളക് – 10 എണ്ണം
പച്ചമുളക് -2 എണ്ണം
ഉണക്കമുളക് – 4 എണ്ണം
പെരുംജീരകം -2tsp
മല്ലിപൊടി -1 tb
മഞ്ഞൾപൊടി -1/2 tsp
ഗരം മസാല -1tsp
കുരുമുളക് പൊടി -1tsp
മല്ലിയില്ല – കുറച്ച്
ഉപ്പ്‌ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക്, ഉണക്കമുളക്, പെരുംജീരകം ഇവ ചതച്ചു വെക്കുക .അടുപ്പിൽ ചട്ടി വെച്ച് ചൂടായാൽ വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ചതച്ചു വെച്ച ചേരുവകൾ ചേർത്തു വഴറ്റുക .ചെറിയ ഉള്ളി ചതച്ചതു ഇതിലേക്ക് ചേർത്തു വഴറ്റുക.ഉള്ളി വഴന്ന ശേഷം തക്കാളി ചേർത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപൊടി, മഞ്ഞൾപൊടി ചേർത്ത് വഴറ്റുക.ഇതിലേക്ക് കണവ , ഉപ്പ് കുറച്ച് വെള്ളം ചേർത്ത് ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക.കണവ പാകമായാൽ ബാക്കി വരുന്ന വെള്ളം പാത്രം തുറന്നു വെച്ച് വറ്റിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക അടുപ്പിൽന്നിനും ഇറക്കുന്നതിനു മുൻപ് മല്ലിയില,കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർക്കുക

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.