MOTOSPOT
10.03.20 logo 01

ജില്ലാ ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസ് വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി ‘സുരക്ഷിത ബാല്യത്തിനായി’ കൂട്ടയോട്ടം സംഘടിപ്പിച്ചു.


ജില്ലാ ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസ് വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി ‘സുരക്ഷിത ബാല്യത്തിനായി’ കൂട്ടയോട്ടം സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് ടി ഇന്ദിര ഫ്‌ളാഗ് ഓഫ് ചെയതു. ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സബ്ബ് ജഡ്ജ് സി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായി. എ ഡി എം ഇ പി മേഴ്‌സി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി സുരേഷ്, സിഡബ്ല്യുസി ചെയര്‍മാന്‍ ഡോ ഇ ഡി ജോസഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എം പി അബ്ദു റഹിമാന്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ ഇന്‍ ചാര്‍ജ് മനോജ് ജോസഫ്, വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ പി സുലജ, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫീസര്‍ ഫാദര്‍ കുര്യന്‍, അലന്‍ ജയിംസ് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, കെ ടി അമൃത എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

niva
v&v

Leave A Reply

Your email address will not be published.