സതീശൻ പാച്ചേനി നയിക്കുന്ന ഡി.സി.സിയുടെ ഗാന്ധി സ്മൃതി യാത്ര 13 ന്, (13-10-2019) എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി പദയാത്ര ഒക്ടോബർ 13ന് (13-10 – 2019) ഞായറാഴ്ച നടക്കും. മഹാത്മജിയുടെ പാദസ്പർശമേറ്റ് പുണ്യഭൂമിയായി തീർന്ന പയ്യന്നൂരിലെ സ്വാമി ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ നിന്ന് വൈകിട്ട് 3 മണിക്ക് ഗാന്ധി സ്മൃതി പദയാത്ര ആരംഭിക്കും. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നേതൃത്വം നല്കുന്ന പദയാത്ര പയ്യന്നൂർ ടൗൺ സ്ക്വയറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സമാപന പൊതുസമ്മേളനം കോൺഗ്രസ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും

Leave A Reply

Your email address will not be published.