കറ്റാര്‍ വാഴ

ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വർഗ്ഗത്തിലെ മുത്ത് എന്നീ വിശേഷങ്ങളിൽ അറിയപ്പെടുന്ന സസ്യമാണ് കറ്റാർ വാഴ. അസ്ഫോഡെലേഷ്യേ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് കറ്റാർവാഴ, പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. ഉദ്യാസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർവാഴ.

നടീൽ രീതി

ഈ സസ്യം എകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ച പോലെ കാണുപ്പെടുന്നു. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷി ചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്വമാണിത്. കിളിർപ്പുകൾ തമ്മിൽ എകദേശം 50 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്ന് വർഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.

ഔഷധ ഗുണങ്ങൾ

കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല( പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്, കാത്സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസരുക്കൾ, ഒക്ലൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റി ഓകസിഡൻറാണ്. കൂടതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഉപയോഗങ്ങൾ

കറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുർവേദൗഷധമാണ് ചെന്നിനായകം. കുമാര്യാസ വം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം, സോപ്പ്, ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ, മരുന്ന്, ആഹാരം എന്നിവയിൽ ഉപയോഗിക്കുന്നു. പൊള്ളൻ, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൗന്ദര്യ വർദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം. പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്, കറ്റാർ വാഴ നീരിനു പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ്, ചതവ്, എന്നിവ അതിവേഗം ഉണക്കുന്നതിനുo കഴിവുണ്ടെന്ന് പറയപ്പെടുന്നു. ആയുർവേദ വിധിപ്രകാരം സ്ത്രീരോഗങ്ങളിൽ പലതിനുമുള്ള ഔഷധമാണ് കറ്റാർവാഴ. സ്നിഗ്ദധ ഗുണവും ശീതവീര്യവുവാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതിൽ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാർ ലേപനമായും എണ്ണ കാച്ചുന്നതിലെ നീരായും ഉള്ളിൽ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചുവരുന്നു. ഹോമിയോപതിയിൽ ശിരോ രോഗങ്ങൾക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു. ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്. മുടി കൊഴിച്ചിൽ, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവയകറ്റാൻ കറ്റാർവാഴയുടെ ചാർ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി, തൈറേയിഡ് ഗ്രന്ഥി, ഓവെറികൾ എന്നിവയുടെ പ്രവർത്തനശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയ ക്രമീകരണം, വിശപ്പു വർദ്ധിപ്പിക്കൽ, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കൾ ഇല്ലാതാക്കൽ എന്നിവ ഈ ഔഷധത്തിൻെറ ഒരു പ്രത്യേകതയാണ്. സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാർ വാഴയ്ക്ക് വളരെ അന്വർത്ഥമാണ്. ഗർഭാശയ സംബംന്ധമായ രോഗങ്ങൾക്ക് കറ്റാർവാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്.ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർറ്വാഴ നീര് അത്യന്തം ഗുണകരമാണ്.ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു,

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.