ക്ഷീണമകറ്റാൻ കൈതച്ചക്ക

കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്.

അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.

രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം. മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.