കാട്ടുപന്നി ആക്രമണത്തിനെതിരെ പന്തംകൊളുത്തിപ്രകടനവും പ്രതിഷേധയോഗവും.

തിരുമേനിയിൽ കാർഷിക വിളകളെ നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണം മനുഷ്യർക്ക് നേരെ തിരിയുന്നത് സാധാരണക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവങ്ങൾ അരങ്ങേറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുമേനി മരുതുംപാടിയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതിൽ പ്രതിഷേധിച്ച് തിരുമേനി സെന്റ് ആന്റണീസ് ദേവാലയത്തിന്റെയും ഉത്തരമലബാർ കർഷക പ്രക്ഷോഭസമിതിയുടെയും നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 6.30 ന് നടന്ന പ്രതിഷേധ യോഗത്തിൽ തിരുമേനി ഇടവക വികാരി ഫാദർ ജോർജ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. താബോർ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോസഫ് തേനംമാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോസഫ് മുള്ളൻമട, വാർഡ് മെമ്പർമാരായ കെ. കെ. ജോയ്, റോസിലി ആടിമാക്കൽ എന്നിവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.