ജൈവ പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം.

ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.  കലക്ടര്‍ ടി വി സുഭാഷ് നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് ജീവനക്കാരുടെ ഗ്രൂപ്പായ നന്മയുടെനേതൃത്വത്തില്‍ കലക്ടറേറ്റ് വളപ്പിലാണ് കൃഷി. 7720 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. എഎസ്ഒ പി പി അഷ്‌റഫ് പദ്ധതി വിശദീകരണം നടത്തി. വഴുതന, മുളക്, ചീര, തക്കാളി എന്നീ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്.  എഡിഎം ഇ പി മേഴ്‌സി, പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, എപിഒ എ ജി ഇന്ദിര, എ ഡി സി അബ്ദുള്‍ ജലീല്‍, ഡിഡബ്ല്യൂഡബ്ല്യൂഒ കെ ബീന, എഡിസി പി എം രാജീവ്, സീനിയര്‍, സൂപ്രണ്ട്് പി കെ ശാന്തി, എന്‍ഡബ്ല്യൂഡിപിആര്‍ വി കെ രാംദാസ്, ബ്ലോക്ക് എ ഡി എ മിനി പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.