പാഷൻ ഫ്രൂട്ട് വിളവെടുപ്പിനൊരുങ്ങി തില്ലങ്കേരി പഞ്ചായത്ത്.

തില്ലങ്കേരി: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ഫാഷന്‍ ഫ്രൂട്ട്‌ ഗ്രാമം പദ്ധതിയില്‍ ആയിരുന്നു തില്ലങ്കേരി പഞ്ചായത്തിനെയും തെരഞ്ഞെടുത്തത്‌. നാളിതുവരെ ഒരു
കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൌതുകത്തിന്‌ വേണ്ടി മാത്രം വളര്‍ത്തുകയും പോഷകമൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്യുന്ന ഫാഷന്‍ ഫ്രൂട്ട്‌
വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു. ഏറെ പോഷകമൂല്യ മുള്ളതും നിരവധി രോഗങ്ങള്‍ക്ക്‌ ഓഷധമായും മറ്റ്‌ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇത്‌ ഉപയോഗിക്കുന്നു. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍, വനിതാ ഗ്രുപ്പുകള്‍, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്‌ വീടുകളില്‍ ഉള്‍പ്പെടെ കൃഷി ചെയ്തത്‌. വിളഞ്ഞ്‌ പാകമായ ഫാഷന്‍ ഫ്രൂട്ടുകള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്‌ . ആദ്യമായി ഒരു പരീഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത ഫാഷന്‍
ഫ്രൂട്ട്‌ വിളവെടുപ്പ്‌ ഉത്സവാന്തരീക്ഷത്തില്‍ നടത്താനൊരുങ്ങുകയാണ്‌ പഞ്ചായത്ത്‌. തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതിയെക്കുറിച്ചുള്ള വാർത്ത ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ൽചുറ്റുവട്ടം പരിപാടിയിലും മംഗളം ചാനലിൽ വൈകുന്നേരം 3 30 മുതൽ പ്രാദേശിക വാർത്തയിലും സംപ്രേഷണം ചെയ്യുന്നു. പാഷൻഫ്രൂട്ട് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം 2019 ഒക്ടോബർ ആറിന് 12 മണിക്ക് തച്ചങ്ങാട് വെച്ച് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ: വി എസ് സുനിൽകുമാർ നിർവഹിക്കും.

Leave A Reply

Your email address will not be published.