എടയന്നൂർ ദർശന ജനശ്രീ സംഘം വാർഷികാഘോഷവും സ്നേഹസംഗമവും എടയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ കണ്ണുർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം നിർവഹിച്ചു .

മട്ടന്നൂർ : എടയന്നൂർ ദർശന ജനശ്രീ സംഘം വാർഷികാഘോഷവും സ്നേഹസംഗമവും എടയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ കണ്ണുർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം നിർവഹിച്ചു . ജനശ്രീ സംഘം പ്രസിഡണ്ട് എ.കെ.സതീശൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഡെപ്യൂട്ടി കളക്ടർ കെ.വി.അബ്ദുള്ള എടയന്നൂരിലെ പഴയകാല അധ്യാപകരെ ആദരിച്ചു. പഠന – കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ പി.കെ.രാഗേഷ്, പഞ്ചായത്ത് മെമ്പർ സി.ജസീല എന്നിവർ അനുമോദിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഒ.കെ.പ്രസാദ്, ഉത്തമൻ മാസ്റ്റർ, കെ.ഷബീർ, കെ.പ്രശാന്തൻ, കെ.സജിത്ത്, എ.കെ.ദീപേഷ്, ഷിജു.സി, നിസാം എടയന്നൂർ, റിയാസ് കെ എന്നിവർ പ്രസംഗിച്ചു. മനോജ് കുമാർ സ്വാഗതവും പി.അശോകൻ നന്ദിയും പറഞ്ഞു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.