ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാഘോഷം മൂന്ന്, നാല് (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും. കലാമത്സരങ്ങള്‍ പോലീസ് സഭാ ഹാള്‍, ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഹാള്‍, കലക്ടറേറ്റ് ഓഡിറ്റോറിയം എന്നിവിടങ്ങളിലും കായിക മത്സരങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ടിലുമാണ് നടക്കുക. ദിനാഘോഷത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പോലീസ് സഭാ ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയാകും.
വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!
താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.