ബീഫ് പുട്ട്

ആവശ്യമായ ചേരുവകള്‍:

1) പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ്
2) ചെറുചൂടുവെള്ളം – ആവശ്യത്തിന്
3 ) ഉപ്പ് – ആവശ്യത്തിന്

ഫില്ലിങ്ങിന് വേണ്ട ചേരുവകള്‍ :

1) മസാല പുരട്ടിയ ബീഫ് – 100 ഗ്രാം
2) സവാള കൊത്തിയരിഞ്ഞത് – രണ്ടെണ്ണം വലുത്
3 ) തക്കാളി പൊടിപൊടിയായി അരിഞ്ഞത് – ഒരെണ്ണം വലുത്
4) ഇഞ്ചി പച്ചമുളക് പേസ്റ്റ് – ഒരു ടീസ്പൂണ്‍ വീതം
5) പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് – രണ്ട് എണ്ണം
6) മുളക് പൊടി – ഒരു ടീസ്പൂണ്‍
7 ) മല്ലിപൊടി – രണ്ട് ടീസ്പൂണ്‍
8 ) മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
9 ) ഗരം മസാല പൊടി – അര ടീസ്പൂണ്‍
10) ഉപ്പ് – ആവശ്യത്തിന്
11 ) കറിവേപ്പില അരിഞ്ഞത് – ഒരു തണ്ട്
12 ) മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍സ്പൂണ്‍ 
13) എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പുട്ടുപൊടി ഇളം ചൂടുവെള്ളത്തില്‍ നനയ്‌ച്ചെടുക്കുക. മിക്സിയില്‍ ചതയ്ക്കുന്ന ബട്ടണില്‍ ഒന്ന് പ്രസ്സ് ചെയ്തെടുത്താല്‍ കട്ടകള്‍ എല്ലാം ഉടഞ്ഞ് കിട്ടും. അടുത്തത് ബീഫ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ബീഫ് കഷണങ്ങളില്‍ ഉപ്പ്, അല്‍പം മഞ്ഞള്‍ പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ച്‌ എടുക്കുക. തണുത്തതിന് ശേഷം മിക്സിയില്‍ ഒന്ന് മിന്‍സ് ചെയ്തെടുക്കുക. ഒരു പാട് ചതഞ്ഞ് പോകരുത്. വെന്ത ബീഫ് കൈ കൊണ്ട് തന്നെ പിച്ചിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇനി പാചകത്തിലേക്ക് കടക്കാം. ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്ബോള്‍ സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ കളറായി തുടങ്ങുമ്പോൾ ഉപ്പ്, മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി ചേര്‍ത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറി തുടങ്ങുമ്പോൾ തക്കാളി പൊടിപൊടിയായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തക്കാളിയുടെ വെള്ളം മതിയാകും. അധികം വെള്ളം ചേര്‍ക്കണ്ട. തീ കുറച്ച്‌ വെയ്ക്കുക. തക്കാളിയും സവാളയും എല്ലാം യോജിച്ചു വരുമ്പോൾ മിന്‍സ് ചെയ്ത് വെച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക. അവസാനമായി കറിവേപ്പില, മല്ലിയില അരിഞ്ഞത് ചേര്‍ത്ത് യോജിപ്പിക്കുക.

ഇനി പുട്ട് ഉണ്ടാക്കാം. പ്രഷര്‍കുക്കറിന്റെ വിസില്‍ ഇടുന്ന ഭാഗത്ത് ചിരട്ടയുടെ ഹോള്‍ വരുന്ന രീതിയില്‍ വെയ്ക്കാം. ആദ്യം ചിരട്ടയുടെ കാല്‍ ഭാഗം മാവ് ബാക്കി പകുതിയില്‍ ഇറച്ചി മസാല ഏറ്റവും മുകളില്‍ വീണ്ടും മാവ് വെയ്ച്ച്‌ ഒന്നമര്‍ത്തി കൊടുക്കുക. ചിരട്ടയില്‍ ഉണ്ടാക്കുന്നവര്‍ ഹോളിന്റെ അവിടുന്ന് മുകളിലേക്ക് ഒരു സ്പൂണ്‍ ഉപയോഗിച്ച്‌ ആവി മുകളിലേക്ക് വരാന്‍ ഇത്തിരി സ്പെയ്സ് ഉണ്ടാക്കി കൊടുക്കണം. ഏതെങ്കിലും പാകമാകുന്ന അടപ്പ് കൊണ്ട് ചിരട്ട മൂടിവെയ്ക്കാം. പുട്ടുകുറ്റിയില്‍ പുഴുങ്ങുന്നവര്‍ക്ക് അങ്ങനെയുമാകാം. ആദ്യം മാവ്, ഇറച്ചിമസാല വീണ്ടും മാവ്. അതാണ് ക്രമം… ബ്രേക്ക്ഫാസ്റ്റായോ ഡിന്നര്‍ ആയോ ഇഷ്ടം പോലെ ഉപയോഗി ക്കാം.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.