ആവോലി മസാല

 1. ആവോലി (കുറുകെ നീളത്തില്‍ മുറിച്ചത്) 10-12 കഷണം
 2. വെളിച്ചെണ്ണ ആവശ്യത്തിന്
 3. പെരുംജീരകം മുക്കാല്‍ ടീസ്പൂണ്‍
 4. ഇഞ്ചി-വെളുത്തുള്ളി (നുറുക്കിയത്) ഒന്നര ടേബിള്‍ സ്പൂണ്‍
 5. സവാള (ചെറുതായരിഞ്ഞത്) ഒരു കപ്പ്
 6. പച്ചമുളക് മൂന്നെണ്ണം
 7. ക്യാരറ്റ് (ചെറുതായരിഞ്ഞത്) കാല്‍ കപ്പ്
 8. തക്കാളി (ചെറുതായരിഞ്ഞത്) അര കപ്പ്
 9. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
 10. പിരിയന്‍ മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
 11. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
 12. ഗരം മസാലപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
 13. കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
 14. കടുക് അര ടീസ്പൂണ്‍
 15. ഉലുവ കാല്‍ ടീസ്പൂണ്‍
 16. പുളി കട്ടിയില്‍ പിഴിഞ്ഞത് ഒരു കപ്പ്
 17. ഉപ്പ് ആവശ്യത്തിന്
 18. കോണ്‍ഫ്ലോര്‍ ഒരു ടീസ്പൂണ്‍
 19. മല്ലിയില, കറിവേപ്പില (അരിഞ്ഞത്) ഒരു ടേബിള്‍സ്പൂണ്‍

കുറച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ പെരുംജീരകമിട്ട് മൂപ്പിക്കണം. ഇഞ്ചി- വെളുത്തുള്ളി ചേര്‍ത്ത് വഴറ്റി സവാള ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റാം. പച്ചമുളക്, ക്യാരറ്റ്, തക്കാളി എന്നിവയും യഥാക്രമം ഇട്ടു ഇളക്കണം. എല്ലാം കൂടി നന്നായി വഴന്നാല്‍ ഒന്‍പത് മുതല്‍ പതിമൂന്ന് വരെരെയുള്ള ചേരുവകള്‍ യഥാക്രമം ചേര്‍ത്തിളക്കി പച്ചമണം മാറ്റണം. അല്പം ചൂടാറിയാല്‍ മിക്‌സിയില്‍ അരച്ചെടുക്കണം.

കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുകും ഉലുവയും മൂപ്പിച്ച് ഈ കൂട്ടൊഴിക്കണം. ഇളക്കി നന്നായി ചൂടായാല്‍ പുളി വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ആവോലിക്കഷണങ്ങള്‍ ഇട്ട് ഒന്നിളക്കിക്കൊടുക്കണം. ഇടത്തരം ചൂടില്‍ മീന്‍ വേവുന്നതുവരെ അടച്ചു വെക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. ഉപ്പു ചേര്‍ത്തിളക്കി കോണ്‍ഫ്ലോര്‍ കുറച്ചു വെള്ളത്തില്‍ കലക്കി ഒഴിച്ച് ഇളക്കി കൊടുക്കണം. മുകളില്‍ മല്ലിയിലയും കറിവേപ്പിലയും വിതറി അലങ്കരിക്കാം.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.