അരീരപ്പം

ഇന്ന് നമുക്ക്‌ പുതിയ ഒരു വിഭവം പരിചയപ്പെടാം..അരീരപ്പം, ഉണ്ടാക്കാൻ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പലഹാരമാണ്‌.


ആവശ്യമുള്ള ചേരുവകൾ


1) പച്ചരി വെള്ളത്തിലിട്ട് കുതിർത്തത് – 1/2 കിലോ

2) ഉണക്ക തേങ്ങ. – 2എണ്ണം

3) ചുവന്നുള്ളി. – 12എണ്ണം

4) നല്ല ജീരകം. -2ടീസ്പൂൺ

5) ശർക്കര പാനി – 1/2കിലോ

6) ഉപ്പ് – ഒരു നുള്ള്

7) വെളിച്ചെണ്ണ. – ഫ്രൈ ചെയ്യാൻ


തയ്യാറാക്കുന്ന വിധം


പച്ചരി കുതിർത്തു തരിയോടു കൂടി അരച്ചെടുക്കുക. ഉണക്കതേങ്ങയും ചുവന്നുള്ളിയും ജീരകവും മിക്സിയിലിട്ട് നന്നായി ഒതുക്കിയെടുത്ത് അരച്ച പച്ചരിയിലേക്ക് ചേർത്ത് മിക്സാക്കുക. അതിലേക്ക് ശർക്കര പാനിയും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ബോൾസെടുത്ത് കൈയിൽ വെച്ച് പരത്തി നടുവിൽ ചെറിയ കുഴിയാക്കി ചൂടായ വെളിച്ചെണ്ണയിട്ട് ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.