മയ്യിൽ: മയ്യിൽ എ എൽ പി സ്കൂൾ പ്രവൃത്തിപരിചയ- ശാസ്ത്ര – ഗണിതശാസ്ത്ര – കലാമേളയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിപി നാസർ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകർ ഏർപ്പെടുത്തിയ എൻഡോവ്മെന്റും ടി സി സുലോചന അമ്മ സ്മാരക എൻഡോവ്മെന്റും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഗോവിന്ദൻ എടാടത്തിൽ വിതരണം ചെയ്തു. ഇ.കെ സുനീഷ്, കെ.സി നൗഫൽ, ബി.കെ വിജേഷ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു സ്വാഗതവും പ്രധാനാധ്യാപിക കെ സി കനകവല്ലി നന്ദി പറഞ്ഞു.
വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!
താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.