അഥീന ചാരിറ്റബിൾ ട്രസ്റ്റ് മയ്യിൽ, കണ്ണൂർ ഗ്രാമിക നാടൻ കലാസംഘം,നാട്ടുകലാകാരക്കൂട്ടം തളിപ്പറമ്പ് മേഖല കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “കൊട്ട് പാട്ട് ആട്ടം” ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

മയ്യിൽ: അഥീന ചാരിറ്റബിൾ ട്രസ്റ്റ് മയ്യിൽ, കണ്ണൂർ ഗ്രാമിക നാടൻ കലാസംഘം,നാട്ടുകലാകാരക്കൂട്ടം തളിപ്പറമ്പ് മേഖല കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “കൊട്ട് പാട്ട് ആട്ടം” ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കയരളം എ യു.പി സ്കൂളിൽ നടന്ന നാട്ടറിവ് ശിൽപശാല നാട്ടുകലാകാരക്കൂട്ടം ജില്ലാ സെന്റർ അംഗം അനിൽ കുമാർ പലേരി ഉദ്ഘാടനം നിർവ്വഹിച്ചു.
സന്തോഷ് കരിപ്പൂൽ അധ്യക്ഷനായിരുന്നു. മിനേഷ് മണക്കാട്, സിദ്ധിഖ് സഫ, മധുകണ്ടക്കൈ, പ്രജിത്ത് ഒ.പി.ദിലു കെ തിലക്, ശരത്കൃഷ്ണ, ശിശിര കാരായി തുടങ്ങിയവർ സംസാരിച്ചു. ശിൽപശാലയിൽ വിവിധ വിഷയങ്ങളിൽ ഫോക് ലോർ അവാർഡ് ജേതാവ് റംഷി പട്ടുവം, വേദവ്യാസ പുരസ്കാര ജേതാവ് സന്തോഷ് കരിപ്പൂൽ, മധുകണ്ടക്കൈ,ശരത് കൃഷ്ണൻ ഒ എന്നിവർ ക്ലാസ്സെടുത്തു.


 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.